Debate Nammalariyanam

പ്രളയാനന്തരം തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍

മഹാ പ്രളയം കേരളത്തെ വിഴുങ്ങിയിട്ട് നാല് മാസങ്ങള്‍. വെള്ളപ്പൊക്കത്തിലും പേമാരിയിലും ഉരുള്‍പൊട്ടലിലും സര്‍വ്വസ്വവും തകര്‍ന്നവര്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നു. ഭൂരിപക്ഷവും മടങ്ങിയത് പാതി തകര്‍ന്ന വീടുകളിലേക്ക്. വീടൊലിച്ചു പോയി ഹൃദയം തകര്‍ന്ന് പെരുവഴിയിലായവരും നിരവധി. പലരും അഭയം തേടിയത് ബന്ധു വീടുകളില്‍. എങ്ങും പോകാനാകാത്ത ചിലര്‍ ഇപ്പോഴും ക്യാമ്പുകളില്‍. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പ്രളയാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും പൊതു സമൂഹം ചര്‍ച്ച ചെയ്യേണ്ടതല്ലേ? നമ്മളറിയണം പരിശോധിക്കുന്നു. പ്രളയാനന്തരം...തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍..

Watch Mathrubhumi News on YouTube and subscribe regular updates.