ഓസീസ് മണ്ണിലെ ഇന്ത്യന്‍ വിജയം
അന്താരാഷ്ട്ര കായിക രംഗത്ത് തലയുയര്‍ത്തി നില്‍ക്കുകയാണ് ഇന്ത്യയെന്ന പേര്. ഇന്നലെയാണ് ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഒരു വിജയംകുറിച്ചത്. അതും നീണ്ട അമ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷം. ഇന്നിതാ ഇന്ത്യന്‍ ക്രിക്കറ്റ് ഏറ്റവും വിലപ്പെട്ടൊരു വിജയം നേടിയിരിക്കുന്നു. ക്രിക്കറ്റിനെ പതിറ്റാണ്ടുകളോളം ഭരിച്ച ഓസ്‌ട്രേലിയയില്‍ ഇതാദ്യമായി ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കിയിരിക്കുന്നു. അതും അവിടെ കളി തുടങ്ങി എഴുപത്തിയൊന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍. സുനില്‍ഛേത്രിയും കൂട്ടരും നല്‍കിയ സ്വപ്നക്കുതിപ്പിന് പിന്നാലെ വിരാട് കോലിയും സംഘവും നല്‍കിയ അവിസ്മരണീയ നേട്ടവും കൂടിയാകുമ്പോള്‍ ആനന്ദനൃത്തമാടുകയാണ് ഇന്ത്യന്‍ കായികപ്രേമികള്‍. ഓസീസ് മണ്ണിലെ ഇന്ത്യന്‍ വിജയം പരിശോധിക്കുകയാണ് നമ്മളറിയണം.