കേരളത്തിലെ റോഡപകടങ്ങള്‍ക്കു പിന്നിലെന്ത്?
കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ തിരുവനന്തപുരത്ത് എട്ടു പേരാണ് വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടത്. കോട്ടയത്ത് ഇന്നലെ നാലുപേരും കൊല്ലത്ത് ആറുപേരും കൊല്ലപ്പെട്ടു. അപകടങ്ങളുണ്ടാകുമ്പോള്‍ ഏറ്റവും പ്രധാനമായി പറഞ്ഞു കേട്ടിട്ടുള്ളത് അശ്രദ്ധയുടെ കാര്യമാണ്. അതോടൊപ്പം തന്നെ മോശം റോഡുകളുടെ സാഹചര്യമെന്നും. എന്നാല്‍ മാറിയ കാലത്ത് നമ്മുടെ റോഡുകള്‍ നന്നായി വികസിക്കുമ്പോഴാണ് അപകടങ്ങളും ദുരന്തങ്ങളുമേറുന്നതെന്ന കാര്യം മറന്നു പോകരുത്. ആറുവരിപ്പാതകളും ബൈപ്പാസുകളുമെല്ലാം വരുന്ന നാട്ടില്‍ നമുക്കെന്തുകൊണ്ട് അപകടങ്ങളും മരണങ്ങളും തടയാനാകുന്നില്ല? മരണം സഹയാത്രികനോ? നമ്മളറിയണം