ബാലറ്റിലേക്ക് മടങ്ങണോ?
രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. മാസങ്ങള്‍ക്കുള്ളില്‍ ജനത പോളിംഗ് ബൂത്തിലെത്താനൊരുങ്ങുകയാണ്. ആ ഘട്ടത്തിലാണ് വലിയൊരു വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. നമ്മള് ചെയ്ത വോട്ടെല്ലാം മറ്റാര്‍ക്കെങ്കിലുമാണോ കിട്ടിയത്. ആശങ്ക വിതച്ച് അമേരിക്കക്കാരനായ ഹാക്കര്‍ പറയുന്നു. നമ്മുടെ വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമല്ല. അത് അധികാരത്തിലെത്താന്‍ ചിലര്‍ കൃത്രിമം കാട്ടി വോട്ട് തട്ടിയെന്ന്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇങ്ങനെയാണ് അധികാരത്തിലേറിയവര്‍ തിരഞ്ഞെടുക്കപ്പെട്ടതെന്ന് പറയുന്നു. ലണ്ടനില്‍ നടന്ന ഹാക്കത്തോണ്‍ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട ഹാക്കര്‍. സമീപ കാല ഉത്തരേന്ത്യന്‍ തിരഞ്ഞെടുപ്പുകളിലെല്ലാം ഒരു കക്ഷി ഏകപക്ഷീയമായ വിജയങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഈ പരാതി എതിര് ചേരിയില്‍ നിന്നുയര്‍ന്നിട്ടുണ്ട്. എന്താണ് സത്യം. വോട്ടിംഗ് മെഷീന് വിവാദത്തിലെ രാഷ്ട്രീയത്തിനപ്പുറം, മറ്റൊരു ചോദ്യമാണ് നമ്മളറിയണം ഉന്നയിക്കുന്നത്. മടങ്ങണോ നമുക്ക് ബാലറ്റ് പേപ്പറിലേക്ക്. നമ്മളറിയണം.