വനിതകള്‍ വരുമ്പോള്‍
നാല് മാസത്തിനുള്ളില്‍ നമ്മള്‍ പോളിംഗ് ബൂത്തിലെത്താന്‍ പോകുകയാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയവും രാഷ്ട്രീയക്കാരും മറ്റു വാര്‍ത്തകളെയെല്ലാം ഹൈജാക്ക് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. പടപ്പുറപ്പാടിനുള്ള തയ്യാറെടുപ്പിലാണ് നേതാക്കള്‍. തന്ത്രങ്ങള്‍ മെനയാനും ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനും അഹോരാത്രം പണിയെടുക്കുന്നു അവര്‍. അധികാരത്തില്‍ തിരിച്ചെത്താന്‍ കോപ്പുകൂട്ടുന്ന കോണ്‍ഗ്രസ് പാളയത്തില്‍ നിന്നാണ് ഇന്നത്ത ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത. നെഹ്‌റു കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി പാര്‍ട്ടിപദവിയിലേക്ക് എത്തിയിരിക്കുന്നു. പ്രിയങ്കാഗാന്ധി. കോണ്‍ഗ്രസുകാരെ ആവേശപ്പെടുത്തുന്ന ഈ വാര്‍ത്തയില്‍ നമ്മളറിയണം തേടുന്നത് മറ്റൊന്നാണ്. ദേശീയ രാഷ്ട്രീയം ഒരു പിടി വനിതകളെ ചുറ്റിത്തിരിയുന്ന ഇക്കാലത്ത് അധികാര കേന്ദ്രങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്കപ്പുറം കൂടുതല്‍ വനിതകള്‍ പാര്‍ലമെന്റിലെത്തുമോ. സാമ്പത്തിക സംവരണം പാസാക്കാന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത എന്തുകൊണ്ട് പാര്‍ലമെന്റിലെയും നിയമസഭകളിലെയും വനിതാ സംവരണത്തില്‍ ഉണ്ടാകുന്നില്ല. അക്കാര്യങ്ങളിലേക്കാണ് ഇന്ന്. നമ്മളറിയണം.