ഉന്നത വിദ്യാഭ്യാസം!
നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്താന്‍ അടിമുടി പൊളിച്ചെഴുത്ത് നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഇതെക്കുറിച്ച് പഠിച്ച വിദഗ്ധസമിതി. അതിലേറ്റവും പ്രധാനം കുട്ടികളെ പഠിപ്പിക്കുന്നവര്‍ക്ക് മതിയായ യോഗ്യത ഉണ്ടായിരിക്കണം എന്നതാണ്. ബിരുദമില്ലാത്തവരെ ഇനി മുതല്‍ ്രൈപമറി ക്ലാസിലും അധ്യാപകരാക്കരുത് എന്നാണ് ശുപാര്‍ശ. ഒറ്റനോട്ടത്തില്‍ നല്ലതെന്ന് തോന്നുമെങ്കിലും ആശങ്കയോടെയാണ് അധ്യാപക സമൂഹം നിര്‍ദ്ദേശങ്ങളെ കാണുന്നത്. നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തിന് നിലവില്‍ എന്താണ് പോരായ്മകള്‍. അത് മറികടക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിലൂടെ കഴിയുമോ? അക്കാര്യമന്വേഷിക്കുകയാണ് നമ്മളറിയണം ഇന്ന്.