കൗമാരം കെണിയില്‍ - നമ്മളറിയണം
കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ട ജീവിത കാലയളവില്‍ ലഹരി വിഴുങ്ങി ബുദ്ധിയും ബോധവും മന്ദീഭവിച്ച യുവത നാടിന് ശുഭസൂചനയല്ല. അറിയാതെ ലഹരി രുചിച്ച്, ഒടുവില്‍ ലഹരിയുടെ കാരിയര്‍മാരായി അധ:പതിക്കുന്ന കൗമാരക്കാരുടെ എണ്ണം പെരുകുകയാണ്. ലഹരിയുടെ മായിക കുരുക്കിലേക്ക് യുവതയെ മുക്കി താഴ്ത്തുന്ന ശക്തവും വിപുലമായ മാഫിയാ ശ്രംഖല, കൂടുതല്‍ ജാഗരൂകമാകണം നമ്മള്‍.നമ്മളറിയണം ചര്‍ച്ച ചെയ്യുന്നു കൗമാരം കെണിയില്‍.