48 മണിക്കൂര്‍ പൊതുപണിമുടക്കില്‍ വലഞ്ഞ് ജനം
നാല്‍പത്തിയെട്ട് മണിക്കൂര്‍ നീളുന്ന തൊഴില്‍ പണിമുടക്കിലൂടെ കടന്നുപോകുകയാണ് രാജ്യം. ഹര്‍ത്താലുകളുടെ കെടുതി സഹിച്ച് മടുത്ത നമ്മള്‍ കേരളീയര്‍ക്ക് മറ്റൊരു തടവറയായി ഫലത്തില്‍ ഈ പണിമുടക്ക്. പണിമുടക്ക് എന്തുകൊണ്ട് രണ്ടു ദിവസത്തേക്ക് നീട്ടി. എന്തിനുവേണ്ടിയാണ് ജനത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ സ്വാഭാവികം. അതിന് നിരത്താന്‍ ഒരു പിടി കാരണങ്ങളുണ്ട് തൊഴിലാളി സംഘടനകള്‍ക്ക്. ഹര്‍ത്താലല്ല, പണിമുടക്ക് എന്ന് പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട് അവര്‍. പക്ഷെ അപ്പോഴും നമ്മള്‍ ജനം ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യം മറ്റൊന്നാണ്. നിങ്ങള്‍ നിര്‍ബന്ധിച്ച് ബലം പ്രയോഗിച്ച് ഞങ്ങളുടെ വഴി തടയണോ. കടകള്‍ അടപ്പിക്കണോ. അങ്ങനെയെങ്കില്‍ എന്താണ് ഹര്‍ത്താലും ഈ പണിമുടക്കും തമ്മിലുള്ള വ്യത്യാസം. നമ്മളറിയണം.