'കാരാഗൃഹകാലം കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞതില്‍ കാര്യമില്ലേ?'
209 തടവുകാര്‍ക്ക് ശിക്ഷാകാലയളവ് തീരുംമുമ്പ് തടവറവിട്ടിറങ്ങാന്‍ മുന്‍ സര്‍ക്കാര്‍ നടത്തിയ തന്ത്രമായി മാത്രമാണ് സര്‍ക്കാര്‍ ഉത്തരവിനെ ഹൈക്കോടതി കാണുന്നത്. 2011ല്‍ വിഎസ് സര്‍ക്കാര്‍ ശിക്ഷ തീരുംമുമ്പേ ഇത്രയും തടവ് പുള്ളികളെ ജയില്‍ മോചിതരാക്കിയതില്‍ എല്ലാ ചട്ടങ്ങളും പാലിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ക്യാബിനറ്റ് നോട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ ശിക്ഷ ഇളവ് ചെയ്തു കൊടുക്കാന്‍ സാധിക്കില്ല. എന്നിട്ടും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രി ആയിരിക്കെ സാങ്കേതികത്വങ്ങള്‍ മറയാക്കി തടവ് പുള്ളികള്‍ പുറത്തിറങ്ങി. പത്ത് വര്‍ഷം തടവ്ശിക്ഷ പൂര്‍ത്തിയായവര്‍ക്ക് അനര്‍ഹമായാണ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്. ഇത് റദ്ദാക്കിയ കോടതി, വിഷയത്തില്‍ ഗവര്‍ണ്ണറുടെ ഇടപെടലും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ തടവുകാര്‍ക്ക് ഉള്‍പ്പെടെ ശിക്ഷായിളവ് അനുവദിച്ച സര്‍ക്കാര്‍ നടപടി, നിയമത്തെ രാഷ്ട്രീയവത്കരിക്കുകയായിരുന്നു. നമ്മള്‍ അറിയണം ഇന്ന് ചര്‍ച്ച ചെയ്യുന്നു, കാരഗൃഹകാലം കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞതില്‍ കാര്യമില്ലേ?