മുനമ്പം മനുഷ്യക്കടത്തിന്റെ മറുപുറം
മുനമ്പം മനുഷ്യക്കടത്ത് വരച്ചിടുന്നത് ചൂഷണത്തിന്റയും സാമ്പത്തിക കുറ്റകൃത്യത്തിന്റെയും നേര്‍ സാക്ഷ്യമാണ്. അനധികൃത മാര്‍ഗത്തിലൂടെയാണ് രക്ഷനേടുന്നതെന്ന് അറിയാതെ പോലും പലായനം ചെയ്യേണ്ടിവരുന്നവര്‍. അഭയാര്‍ഥി പ്രശ്‌നം സമചിത്തതയോടെ വിവക്ഷിച്ച് നമ്മളറിയണം. സാമ്പത്തിക മോഹിയായി അഭയാര്‍ഥിയുടെ കുപ്പായം അണിയുന്നവനെയും ക്രിമിനല്‍ വല്‍ക്കരണത്തിനായി ചുവടുമാറ്റുന്നവനെയും അഭയാര്‍ഥിയുടെ പച്ചയായ പരിപ്രേക്ഷ്യത്തോട് ചേര്‍ത്ത് വായിക്കരുത്. സിറിയയിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും യൂറോപ്യന്‍ രാജ്യങ്ങളിലും രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കിടയില്‍ നിന്നുമൊക്കെ ഉയരുന്ന യാതനയുടെ ലാവപ്രവാഹം നമ്മുടെ മുന്നിലുണ്ട്. സത്യമേത് മിഥ്യയേത് എന്ന് നമ്മളറിയണം.