ഡോക്ടര്‍മാരുടെ കര്‍ത്തവ്യം മറന്നുള്ള പണക്കൊതി
നോണ്‍ പ്രാക്ടീസിംഗ് അലവന്‍സും വാങ്ങി കീശയിലിട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ്. മാതൃഭൂമി ന്യൂസ് അന്വേഷണത്തിലൂടെ പുറത്തു വന്നത് നിയമലംഘനങ്ങളുടെ പരമ്പര. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് അടക്കമുള്ള ഡോക്ടര്‍മാരെ കേന്ദ്രീകരിച്ച് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വെളിവായത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ലക്ഷങ്ങളാണ് നോണ്‍ പ്രാക്ടീസിംഗ് അലവന്‍സായി പ്രതിമാസം ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കൈപ്പറ്റുന്നത്. വണ്ടാനത്തെ സ്ഥിതി ഇതാണെങ്കില്‍ കൊട്ടിഘോഷിച്ച് രൂപപ്പെടുത്തിയ നിയമത്തിന്റെ ഉള്ളടക്കവും നിയമലംഘനത്തിന്റെ ആഴവും നമ്മളറിയണം. ഒപ്പം ആരോഗ്യമന്ത്രിയുടെയും അധികാരികളുടെയും ശ്രദ്ധയും ക്ഷണിക്കുന്നു. നമ്മളറിയണം.