നമ്മുടെ കുഞ്ഞുങ്ങളെ ഇനി എങ്ങനെ സംരക്ഷിക്കും?
അരണ്ട വെളിച്ചത്തിലെ അടക്കിയ തേങ്ങലുകള്‍ കേട്ട് നമുക്കിനിയും മടുത്തിട്ടില്ല. എന്താണെന്നോ എന്തു ചെയ്യണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ അറിയാതെ നമ്മുടെ കുഞ്ഞുങ്ങള്‍ നിരന്തരം ഇരകളാക്കപ്പെടുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ പതിനേഴുവയസ്സുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് ഒന്നരവര്‍ഷത്തോളമാണ്. പ്രതിസ്ഥാനത്തുനില്‍ക്കുന്നത് പതിറ്റാണ്ടുകളോളം ജനപ്രതിനിധിയായിരുന്നയാള്‍. സംരക്ഷിക്കേണ്ടവര്‍ തന്നെ ചതിക്കുഴികളൊരുക്കുമ്പോള്‍ ആരെയാണ് നമ്മുടെ കുഞ്ഞുങ്ങള്‍ വിശ്വസിക്കേണ്ടത്. പോക്‌സോ പര്യാപ്തമായ നിയമമാണ് എന്ന നമ്മുടെ വിശ്വാസം കൂടി ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് നമുക്ക് കുറച്ചു സമയം നീക്കിവെക്കാം. നമ്മുടെ കുഞ്ഞുങ്ങളേയും അവര്‍ കടന്നുപോകുന്ന കഠിനമായ വഴികളേയും നമ്മളറിയണം.