Debate Nammalariyanam

കണ്ണൂര്‍ പറന്നുയരുമ്പോള്‍- നമ്മളറിയണം

ചിറക് വിരിക്കാനൊരുങ്ങുകയാണ് കണ്ണൂര്‍ വിമാനത്താവളം. രാജ്യാന്തര യാത്രാ ശൃംഖലയിലേക്കാണ് തലയെടുപ്പോടെ കണ്ണൂരെത്തുന്നത്. 38,863 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി. 48 ചെക്ക് ഇന്‍ കൗണ്ടറുകള്‍, പതിനാറ് എമിഗ്രേഷന്‍ കൗണ്ടറുകള്‍, എട്ട് കസ്റ്റംസ് കൗണ്ടറുകള്‍, ആറ് എയ്‌റോ ബ്രിഡ്ജുകള്‍, 3050 മീറ്റര്‍ നീളമുള്ള റണ്‍വേ, രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂര്‍ മാറുകയാണ്. ഈ വികസനക്കുതിപ്പ് ഉത്തരമലബാറിന്റെ മുഖച്ഛായ തന്നെ മാറ്റും. പക്ഷെ മലബാറിലെ ആദ്യ വിമാനത്താവളമായ കരിപ്പൂര്‍ ഇപ്പോഴും എപ്പോഴും നേരിടുന്ന കൊടിയ അവഗണന നേരിട്ട് അനുഭവിച്ചവരാണ് പ്രവാസികള്‍. ആ ദുര്‍വിധി മട്ടന്നൂരെ എയര്‍പോര്‍ട്ടിനുണ്ടാവരുത്. ആഗോള വ്യോമയാന ചാര്‍ട്ടില്‍ എക്കാലവും ഈ വിമാനത്താവളംതിളങ്ങി നില്‍ക്കണം. എന്തൊക്കെയാണ് നമ്മള്‍ ഇനി ചെയ്യേണ്ടത്. നമ്മറളിയണം.