Debate Nammalariyanam

കേരളത്തിന്റെ മാനസികാരോഗ്യം- നമ്മളറിയണം

ലോകമാനസികാരോഗ്യ ദിനമാണിന്ന്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ നേതൃത്വത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ ആചരിക്കുന്ന ദിനം. മനോരോഗികളോടുള്ള അറപ്പും ഭ്രഷ്ടും ഇല്ലാതാക്കുന്നൊരു കാലമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. യുവാക്കളും മാനസികാരോഗ്യവും മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് എന്നതാണ് ഇത്തവണത്തെ ചര്‍ച്ചാവിഷയം. ഏറ്റവും ആനുകാലിക പ്രസക്തിയുള്ള വിഷയമാണത്. ലോകജനസംഖ്യയില്‍ നാലിലൊരാള്‍ വീതം മാനസികാരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന കണക്കുകള്‍ വന്നിട്ടുള്ള കാലയളവില്‍ നമ്മളറിയണം തേടുന്നത് എങ്ങനെ നമുക്ക് മനോരോഗികളെ ചേര്‍ത്തുപിടിക്കാം എന്നതാണ്. ഒപ്പം മനസ്സിന്റെ കെട്ട് പൊട്ടിപ്പോകുന്ന കാരണങ്ങളും. നമ്മളറിയണം.