Debate Nammalariyanam

ഡിജിറ്റല്‍ കൊള്ളക്കാര്‍- നമ്മളറിയണം

ഒരു പിക്കപ്പ് വാന്‍. മൂന്നു പേര്‍. കഴിഞ്ഞ രാത്രിയില്‍ അവര്‍ കോട്ടയം മുതല്‍ തൃശ്ശൂര്‍ വരെ ദേശീയ പാതയില്‍ സഞ്ചരിച്ചു. പോകുന്ന വഴിയിലെ മിക്കവാറും എടിഎമ്മുകളില്‍ കവര്‍ച്ചാ ശ്രമമുണ്ടായി. കേരള ഇന്നോളം കണ്ട ഏറ്റവും വലിയ എടിഎം കവര്‍ച്ചയില്‍ നഷ്ടമായത് 35 ലക്ഷം രൂപ. കോട്ടയത്തും കളമശ്ശേരിയിലും കവര്‍ച്ചാ ശ്രമം വിജയിച്ചില്ല. ചോദ്യം ഇതാണ്. കേരളത്തിലെ ഏക മെട്രോ നഗരമായ കൊച്ചിയില്‍, പോലീസിന്റെ സര്‍വ്വ സന്നാഹങ്ങളും ഉണര്‍ന്നിരിക്കുന്ന രാവിലാണ്, അവരുടെ മൂക്കിന് താഴെ രണ്ട് വന്‍ കവര്‍ച്ച നടന്നിരിക്കുന്നത്. ആര്‍ക്കാണ് പ്രാഥമികഉത്തരവാദിത്വം. സംസ്ഥാനത്തെ എടിഎമ്മുകളിലായി ആയിരത്തിലേറെ കോടി രൂപ വിന്യസിക്കപ്പെട്ടിരിക്കുമ്പോള്‍, ആരാണ് ആ പണത്തിന് സുരക്ഷയൊരുക്കുക. പാഠം പഠിക്കുമോ നമ്മുടെ സംവിധാനങ്ങള്‍. നമ്മളറിയണം അന്വേഷിക്കുന്നത് അതാണ്. നമ്മളറിയണം.