Debate Nammalariyanam

ആണ്‍ പെണ്‍ പോരാട്ടം- നമ്മളറിയണം

ശനിയാഴ്ചയാണ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസിയുടെ അംഗങ്ങള്‍ ഒരു വാര്‍ത്താസമ്മേളനം നടത്തിയത്. അഭിനേതാക്കളുടെ സംഘടനയില്‍ വനിതകളായ അഭിനേതാക്കള്‍ നേരിടുന്ന വിവേചനം അവര്‍ ശക്തമായ ഭാഷയില്‍ തുറന്നുകാട്ടി. എന്തുകൊണ്ട് അവരത് ചെയ്തു എന്ന് ചോദിച്ചാല്‍, വിശദീകരണം ഇത്രമാത്രം. തങ്ങളെന്തുപറയുന്നു എന്ന് കേള്‍ക്കാന്‍ ആണ്‍കോയ്മ നിലനില്‍ക്കുന്ന സംഘടനയിലെ ഭാരവാഹികള്‍ക്ക് സാധിക്കുന്നില്ല. മാധ്യമങ്ങളോട് നിങ്ങള്‍ സംസാരിക്കേണ്ട പറയാനുള്ളത് ഞങ്ങള്‍ പറഞ്ഞുകൊള്ളാം എന്ന്. അള മുട്ടിയാല്‍ ചേരയും കടിക്കും. അത്രമാത്രമേ സംഭവിച്ചിട്ടുള്ളൂ. നന്നാകാം. നന്നാകാതെയുമിരിക്കാം. പക്ഷെ ഒരു ദിവസം കൂലങ്കഷമായി ചിന്തിച്ചിട്ടും ഇന്ന് മറുവാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവര്‍ അടിവരയിടുന്നത് ആണ്‍കോയ്മ തന്നെയെന്ന് തോന്നിയാല്‍ തെറ്റുപറയാനാകുമോ. എങ്ങോട്ടാണ് സിനിമയിലെ ഈ ആണ്‍പെണ്‍ പോര് പോകുന്നത്. നമ്മളറിയണം.