Debate Nammalariyanam

പടക്കം പൊട്ടിക്കാം, സമയമുണ്ട്- നമ്മളറിയണം

ആചാരങ്ങളാണല്ലോ ചര്‍ച്ചാ വിഷയം. അക്കൂട്ടത്തിലേക്ക് ഒന്നു കൂടി തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്നു പരമോന്നത നീതി പീഠം. ആ സേതു ഹിമാചലം ആഘോഷത്തില്‍ മുങ്ങുന്നു ദീപാവലിക്ക് പടക്കം പൊട്ടിക്കാന്‍ സുപ്രീംകോടതി നിശ്ചയിച്ച് അനുവദിച്ചത് രണ്ടേ രണ്ട് മണിക്കൂര്‍. രാത്രി എട്ട് തൊട്ട് പത്ത് വരെ. ആചാരങ്ങളിലേക്ക് കൈകടത്തലെന്ന ആരോപിക്കും മുമ്പ് എന്തുകൊണ്ടാണ് ആ നിയന്ത്രണം എന്നതുകൂടിയൊന്ന് ചിന്തിക്കണം. നമ്മുടെ രാജ്യ തലസ്ഥാനം ലോകത്ത് ഏറ്റവുമധികം മലിനീകരിക്കപ്പെട്ട ആറാമത്തെ നഗരമാണ്, ദീപാവലി പോലെ എങ്ങും കരിമരുന്നു പ്രയോഗം നിറയുന്ന ഒറ്റ രാത്രിയില്‍ നമ്മുടെ അന്തരീക്ഷം എത്രമാത്രം മലിനമാക്കപ്പെടുന്നുവെന്ന കണക്കുകള്‍ ലഭ്യമാണ്. നമ്മളെ ഏറ്റവും മോശമായി ബാധിക്കുന്ന ഒരു വിഷയത്തിലെ കോടതി ഇടപെടല്‍ നമ്മള്‍ എത്രമാത്രം ഉള്‍ക്കൊള്ളാന്‍ തയ്യാറാകും. അതാണ് നമ്മളറിയണം ഇന്നന്വേഷിക്കുന്നത്. നമ്മളറിയണം.