Debate Nammalariyanam

പ്ലാസ്റ്റിക് നിര്‍മ്മാണ ശാലയിലെ തീപിടിത്തം എന്തുകൊണ്ട്? നമ്മളറിയണം

ഇന്നലെ ഏതാണ്ട് ഈ സമയത്താണ് തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മ്മാണയൂണിറ്റിനും ഗോഡ!ൗണിനും തീപിടിച്ചെന്ന വാര്‍ത്ത പുറത്തുവരുന്നത്. ആളപായമില്ല, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം. പക്ഷേ ആ സാധാരണവാര്‍ത്ത അസാധാരണമായ ഒരു തീപിടിത്തതിന്റെ വാര്‍ത്തയായി പിന്നീടുള്ള മണിക്കൂറുകളില്‍ മാറി. 15 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫയര്‍ഫോഴ്‌സിന് തീ പൂര്‍ണമായും അണയ്ക്കാനായത്.തീ പടരാതെ നോക്കിയെങ്കിലും തീ അണയ്ക്കാനാവാതെ നിസ്സഹായരായി മാറിയ മണിക്കൂറുകള്‍. തീ, എവിടെ എപ്പോള്‍ വേണമെങ്കിലും വരാം. ചെറുതാകാം വലുതാകാം പക്ഷേ അങ്ങനെയൊരു തീ നേരിടാന്‍ നിങ്ങളുടെ സ്ഥാപനം സജ്ജമാണോ? അധികാരികളുടെ അനുമതി ഒപ്പിക്കുന്നതിനപ്പുറം അഗ്‌നിസുരക്ഷാമാനദ്ണ്ഡങ്ങള്‍ എത്രത്തോളം നമ്മുടെ നാട്ടില്‍ പാലിക്കപ്പെടുന്നുണ്ട്? അത് സ്വന്തം സ്ഥാപനത്തിന്റേയും തൊഴിലാളികളുടേയും വസ്തുവകകളുടേയും സമൂഹത്തിന്റേയും സുരക്ഷയ്ക്കാണെന്ന തിരിച്ചറിവ് നമുക്ക് എപ്പോഴാണുണ്ടാവുക. നമ്മളറിയണം.