എസ്എസ്എല്‍സി- പ്ലസ്ടു പരീക്ഷകള്‍ ഒരുമിച്ചാക്കുമ്പോള്‍- നമ്മളറിയണം
പുതിയൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഇപ്പോള്‍ ദിവസം രാവിലെയും ഉച്ചക്ക് ശേഷവുമായി നടക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒന്നിച്ച് രാവിലെ നടത്താനാണ് തീരുമാനം. കടുത്ത ചൂടാണ് ഒരു കാരണമായി പറയുന്നത്. ഉച്ചക്ക് ശേഷം ചൂടില്‍ വാടിത്തളര്‍ന്ന് പരീക്ഷയെഴുതേണ്ടിവരുന്ന പത്താംക്ലാസുകാരന് പുതിയ തീരുമാനം ഊര്‍ജം പകര്‍ന്നേക്കും. പക്ഷെ പതിനാല് ലക്ഷത്തോളം വിദ്യാര്‍ഥികളെ ഒന്നിച്ച് പരീക്ഷയെഴുതിക്കേണ്ടി വരുന്ന വെല്ലുവിളി മറികടക്കാവുന്നതാണോ. പുതിയ പരീക്ഷണത്തിന് പകരം പരിഹാരമാര്‍ഗങ്ങളുണ്ടോ. നമ്മളറിയണം അന്വേഷിക്കുന്നത് അതാണ്. നമ്മളറിയണം.