നെയ്യാറ്റിന്‍കരയില്‍ പോലീസിന്റെ കൊലപാതകം; അറുതിവേണ്ടേ കാടത്തത്തിന് - നമ്മളറിയണം
കാക്കിയിട്ട് തൊപ്പിയും വെച്ചാല്‍ സൂപ്പര്‍മാനായി മാറുമോ നമ്മുടെ പോലീസുകാര്‍. ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത സൂപ്പര്‍ പവറായി മാറുമോ നമ്മുടെ പോലീസുകാര്‍. നെയ്യാറ്റിന്‍ കരയിലെ ഒരു വീട് ഒറ്റരാത്രികൊണ്ട് കണ്ണീരൊഴിയാത്തതായി മാറ്റി നമ്മുടെ ഒരു ഡിവൈഎസ്പി. പോലീസുകാരനാണ് എന്ന അഹന്തമാത്രമാണ് സനല്‍ കുമാറെന്ന യുവാവിനെ കാറിനടിയിലേക്ക് തള്ളിയിടാനുള്ള ധൈര്യം അയാള്‍ക്ക് നല്‍കിയത്. തലസ്ഥാനത്ത് ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാറിന്റെ ഉരുട്ടിക്കൊലയില്‍ പോലീസുകാരെ ജയിലിലേക്കയച്ച കോടതിവിധി വന്നിട്ട് കാലമേറേയായില്ല. വരാപ്പുഴയില്‍ യുവാവിന്റെ ജീവനെടുത്തതും പോലീസുകാര്‍ തന്നെയാണ്. സേനയില്‍ ആയിരത്തി ഒരുനൂറ്റി പതിമൂന്ന് ക്രിമിനലുകള്‍ ഉണ്ടെന്ന് ഡിജിപി തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. എന്നിട്ടെന്തുണ്ടായി. നമ്മളറിയണം തേടുന്നത് അതിനുത്തരമാണ്. അവസാനിപ്പിക്കേണ്ടേ കാക്കിയുടെ ക്രൂരത. നമ്മളറിയണം.