സൈബര്‍ മരണക്കളികള്‍ - നമ്മളറിയണം
ഒരു മരണക്കളി കഴിഞ്ഞ വര്‍ഷം നമ്മുടെ വീട്ടകങ്ങളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. വാ പിളര്‍ന്ന് വന്നൊരു നീലത്തിമിംഗലം രക്ഷിതാക്കളുടെ നെഞ്ചില്‍ കോരിയിട്ട കനല്‍ ചെറുതായിരുന്നില്ല. ഇത്തവണ മരണക്കളിയുമായി എത്തിയിരിക്കുന്നത് ഒരു ഇന്‍സ്റ്റഗ്രാം പേജാണ്, സെക്കോ ചെക്കന്‍. ഒറ്റ മാസം കൊണ്ട് രണ്ട് കൗമാരക്കാരുടെ ജീവനാണ് ഈ പുതിയ സൈബര്‍ കൊലവള്ളി കുരുക്കിയെടുത്തത്. കുട്ടികളുടെ മനസ്സില്‍ ഏകാന്തതയും നിരാശയും വളര്‍ത്തുക. തീര്‍ത്തും നെഗറ്റീവായ ചിന്തകള്‍ നട്ടുനനച്ച് വളര്‍ത്തുക. ഒടുവില്‍ കൊലക്കു കൊടുക്കുക. എന്താണ് ഇവരുടെ ലക്ഷ്യം? ആരാണ് ഇത്തരം മരണക്കളികള്‍ക്ക് പിന്നില്‍? എങ്ങനെയാണ് നമ്മുടെ കൗമാരത്തെ രക്ഷിക്കാനാവുക? അതാണ് ഇന്ന് നമ്മളറിയണം തേടുന്നത്. മരണത്തിലേക്കുള്ള പേജുകള്‍, നമ്മളറിയണം.