ശബരിമല കയറാനെത്തുന്നവര്‍ക്ക് എന്ത് സൗകര്യമൊരുക്കി? നമ്മളറിയണം
പ്രളയം വിഴുങ്ങിയ പമ്പ, കുത്തിയൊലിച്ച കാനനപാതകള്‍, സ്ഥല പരിമിതിയില്‍ സന്നിധാനം, വാഹനപ്പെരുക്കത്തില്‍ നിലയക്കല്‍. മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനത്തിനായി ആറു ദിവസങ്ങള്‍ക്ക് അപ്പുറം നട തുറക്കുമ്പോള്‍ ഇതാണ് ശബരിമലയുടെ പൊതുചിത്രം. യുവതീ പ്രവേശന ഉത്തരവും വിവാദവും പ്രതിഷേധവുമെല്ലാം ഒരു വശത്ത്. മറുവശത്ത് പ്രളയം തകര്‍ത്തെറിഞ്ഞ പശ്ചാത്തല സൗകര്യങ്ങളും നിലച്ചുപോയ പദ്ധതികളും. സ്ത്രീ പ്രവേശനമെന്ന കത്തുന്ന വിഷയം മാറ്റിനിര്‍ത്തിയാല്‍, മലകയറാനെത്തുന്നവര്‍ക്ക് എന്ത് സൗകര്യമൊരുക്കി നമ്മുടെ സംവിധാനങ്ങള്‍? നമ്മളറിയണം.