ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന അനിവാര്യം? നമ്മളറിയണം
ഓട്ടോ ടാക്‌സി നിരക്ക് വര്‍ധനയാണ് ഇന്ന് നമ്മള്‍ പരിശോധിക്കുന്നത്. ഓട്ടോയുടെ മിനിമം നിരക്ക് 20 നിന്ന് മുപ്പതും ടാക്‌സി നിരക്ക് 150 ല്‍ നിന്ന് ഇരുന്നൂറ് ആക്കണമെന്നുമാണ് ശുപാര്‍ശ. യാത്രക്കാര്‍ക്ക് സങ്കടം തോന്നുക സ്വാഭാവികം. പക്ഷെ കുത്തനെ ഉയര്‍ന്ന ഇന്ധനവിലയുടെ പശ്ചാത്തലമുണ്ട്. നിരക്ക് വര്‍ദ്ധനാ ശുപാര്‍ശയെ പഴിക്കുമ്പോള്‍ അതു കൂടി നമ്മളൊന്ന് പരിഗണിക്കണം. ഓര്‍ക്കണം 2014 ഏപ്രിലിലാണ് ഏറ്റവുമൊടുവില്‍ ഓട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഡീസലിന് 58 രൂപയായിരുന്നപ്പോഴാണ് ഓട്ടോറിക്ഷാ മിനിമം നിരക്ക് 20 രൂപയാക്കി വര്‍ദ്ധിപ്പിച്ചത്. അന്നത്തെ സാഹചര്യത്തില്‍ ജീവിക്കാന്‍ അതുമതിയായിരിന്നു. ഇന്നതല്ല അവസ്ഥ. കൊടും വെയിലത്തും മഴയത്തും അവധിയില്ലാതെ പണിയെടുക്കുന്നവരാണ് അവര്‍. അവര്‍ക്കും ജീവിക്കണം. അവരുടെ കൂട്ടത്തില്‍ അമിത നിരക്കിന് വഴക്കിടുന്നവര്‍ ഇല്ലെന്നല്ല. പക്ഷെ അത്തരക്കാരല്ല ബഹുഭൂരിപക്ഷവും നമ്മളറിയണം.