നമ്മുടെ യുവതയ്ക്ക് എന്തുപറ്റി; നില്ല് നില്ല് ചലഞ്ചിനെ നിലയ്ക്ക് നിര്‍ത്തേണ്ടേ?
ഓടുന്ന വണ്ടിക്ക് മുന്നില്‍ ചാടി നൃത്തം ചെയ്യുക. മലയാളി യുവത്വത്തിന്റെ പുതിയ ഭ്രാന്താണിത്. ലക്ഷ്യം ലൈക്കും കമന്റുകളും മാത്രം. നാട്ടുറോഡുകളില്‍, ദേശീയപാതയില്‍, ഇടവഴികളില്‍ എന്തിന് ഓടിവരുന്ന തീവണ്ടിക്ക് മുന്നില്‍ വരെ ചിയര്‍ഗേള്‍സിനെ അനുസ്മരിപ്പിച്ച് അവര്‍ മരണനൃത്തം ചെയ്യുന്നു. ആരെങ്കിലുമൊരാള്‍, എന്തെങ്കിലുമൊന്ന് കാണിച്ചാല്‍ അതെല്ലാം ഏറ്റെടുക്കാന്‍ എന്തിനാണ് ഇവര്‍ സ്വന്തം തലച്ചോറ് പണയം വെച്ച് മരണക്കയത്തിലേക്ക് എടുത്ത് ചാടുന്നത്. ആദ്യമൊക്കെ കൗതുകമായി ഇതിനെ കാണാനാകും. ബാധ്യതയായി മാറുമ്പോള്‍ ജനം പ്രതികരിക്കും. സ്വന്തം ജീവിതത്തെ ഹോമിച്ചുകൊണ്ട് ഇനിയും വേണോ ഇത്തരം കാട്ടിക്കൂട്ടലുകള്‍. നില്ല് നില്ല് ചലഞ്ചുകാരെ ആര്‍ക്ക് നിലയ്ക്കു നിര്‍ത്താനാകും. ആരാണ് അവരെ തിരുത്തുക. നമ്മളറിയണം.