മാധ്യമങ്ങളുടെ വാമൂടി കെട്ടുന്നോ? നമ്മളറിയണം
ലോകമെങ്ങും മാധ്യമവേട്ട ഭരണകൂടശീലമായി മാറിയ കാലമാണിത്. ചോദ്യങ്ങളോട് അസഹിഷ്ണുത ഉണ്ടാകുക എന്നത് ഭരണകൂടങ്ങളുടെ സഹജദൗര്‍ബല്യമാണ്. ഡൊണാള്‍ഡ് ട്രംപായാലും നരേന്ദ്രമോദിയായാലും പിണറായി വിജയനായാലും, മാധ്യമ വിരോധത്തിന്റെ നേതൃസ്വരൂപങ്ങളാണ്. ഏകദിശോന്‍മുഖമായ പ്രഭാഷണങ്ങളാണ് നേതാക്കള്‍ക്ക് പഥ്യം. മന്‍ കീ ബാത്ത് പോലെയുള്ള റേഡിയോ പ്രഭാഷണങ്ങള്‍. എതിര്‍വാക്കിന് സാധ്യതയില്ലാത്ത ഏകഭാഷണങ്ങള്‍. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്, നമ്മളറിയണം പരിശോധിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. മാധ്യമങ്ങളുടെ വാമൂടി കെട്ടുന്നോ? നമ്മളറിയണം