പുതുവര്‍ഷത്തില്‍ ഷോക്കടിക്കും - നമ്മളറിയണം
ജിഎസ്ടി, ഇന്ധന വില വര്‍ധന, ഓട്ടോ ടാക്‌സി ബസ് നിരക്ക് വര്‍ധന, പാചക വാതക വില വര്‍ധന. എല്ലാം കൊണ്ടും നട്ടം തിരിയുന്ന ജനത്തെ പുതുവര്‍ഷത്തില്‍ ഷോക്കടിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വൈദ്യുതി ബോര്‍ഡ്. വൈദ്യുതി നിരക്ക് വര്‍ധന വേണമെന്ന ബോര്‍ഡിന്റെ നിരന്തര ആവശ്യത്തിന്‍മേല്‍ നടപടി അനിവാര്യമെന്ന് വിധിച്ചിരിക്കുന്നു റെഗുലേറ്ററി കമ്മീഷന്‍. പുതുവര്‍ഷം തുടങ്ങുമ്പോള്‍ നമ്മള്‍, കുറച്ചു കൂടി തുക കരുതേണ്ടിവരും, കറന്റ് ബില്ലടക്കാന്‍ എന്ന് ചുരുക്കം. സാധാരണക്കാരന് ആശ്വസിക്കാന്‍ വകുപ്പില്ല എന്നതാണ് ഇത്തവണത്തെ ശുപാര്‍ശകളുടെ ഉള്ളടക്കം.