സ്ത്രീധന കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി ആര്?
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങള്‍ക്കിരയായി സംസ്ഥാനത്ത് മരണത്തിന് കീഴടങ്ങയത് 203 സ്ത്രീകള്‍. സന്തോഷകരമായ ഒരു ജീവിതം പ്രതീക്ഷിച്ചായിരിക്കുമല്ലോ അവരെല്ലാം ഭര്‍ത്താവിന്റെ വീട്ടിലേക്ക് വലംകാല്‍ വെച്ച് കയറിയിട്ടുണ്ടാകുക. ഈ ഇരുന്നൂറ്റി മൂന്ന് പേരുടെ മരണത്തിനും, മരിക്കാതെ ഇനിയും പീഡനം ഏറ്റുവാങ്ങുന്ന പതിനായിരക്കണക്കിന് സ്ത്രീകളുടെ ദുരിതങ്ങള്‍ക്കും ആരാണ് ഉത്തരവാദി? സ്ത്രീധനം കൊടുത്തവരോ, ചോദിച്ച് വാങ്ങിയവരോ? നിയമം സമ്പൂര്‍ണ പരാജയമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ തന്നെ വിളിച്ചു പറയുമ്പോള്‍ നമ്മളറിയണം അന്വേഷിക്കുകയാണ്. ആരാണ് ഈ ദുരാചാരത്തിന്റെ ഉത്തരവാദികള്‍. നമ്മളറിയണം.