കേരളം നടുങ്ങി നിന്ന മണിക്കൂറുകള്‍
അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയിലായിരുന്നു ഇന്ന് സംസ്ഥാനം. കാസര്‍കോഡ് മുതല്‍ തുടങ്ങി തെരുവുകള്‍ കത്താന്‍. പാലക്കാട് മണിക്കൂറുകളാണ് ബലാബല പരീക്ഷണം നീണ്ടു നിന്നത്. യുദ്ധസമാനം. കലാപഭൂമിയായി ഇന്ന് കേരളം. കേരളത്തിന് ഇത്രനാള്‍ അത്രയ്ക്കങ്ങ് പരിചിതമല്ലാത്ത കാഴ്ചകള്‍. നെടുമങ്ങാടും നെയ്യാറ്റിന്‍കരയും തലശ്ശേരിയും ബോംബേറ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് തെരഞ്ഞ് പിടിച്ച് മര്‍ദ്ദനം. പിടിവിട്ട് പോകുന്നുണ്ട് കാര്യങ്ങള്‍. അതിര് വിടുന്നുണ്ട് പ്രതിഷേധം. എത്രനാല്‍ ഇങ്ങനെ നീറി നില്‍ക്കേണ്ടി വരുമെന്ന ആശങ്കയുണ്ട് കേരളത്തിന്. പരിഹാരം എന്ത് എന്ന ചോദ്യം ചോദിക്കുന്നുണ്ട് കേരളം. ഈ ഹര്‍ത്താല്‍ ദിനത്തിലെ പൂര്‍ണ്ണ ചിത്രം, കേരളം നടുങ്ങി നിന്ന് മണിക്കൂറുകള്‍ കാണാം. നമ്മളറിയണം.