ഇരുണ്ട നൂറ്റാണ്ടില്‍ കഴിയുന്ന നാടുകളില്‍ ആര് വിവേകത്തിന്റെ വെളിച്ചം തെളിക്കും?
ആണിനെന്തുമാകാം. പെണ്ണിന് അതൊന്നും പാടില്ല. വേര്‍തിരിവിന്റെ അങ്ങേയറ്റത്ത് വേലികെട്ടി, സദാചാരം പഠിപ്പിക്കുകയാണ് ആങ്ങളമാര്‍. സമത്വസുന്ദര കേരളം സ്വപ്നം കാണുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ ഒരു ഒറ്റപ്പെട്ട തുരുത്തായി വെല്ലുവിളിക്കുകയാണ് മലപ്പുറത്തെ കിളിനാക്കോട് എന്ന ഗ്രാമം. കല്യാണത്തിനെത്തിയ പെണ്‍കുട്ടികള്‍ ഇതരമതത്തില്‍പ്പെട്ട യുവാക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് ചിലര്‍ക്ക് ഇഷ്ടപ്പെടാതെ പോയത്. നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍ പകച്ചുപോയ അവര്‍, നേരിട്ട വിഷമതകള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. അതും സദാചാരക്കാര്‍ക്ക് ഇഷ്ടമായില്ല. അവര്‍ മറുവീഡിയോ ഇറക്കി. അതോടെ ആ പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ വിചാരണചെയ്യപ്പെട്ടു. ആ പെണ്‍കുട്ടികള്‍ വീഡിയോയില്‍ പറയുന്നത്, കിളിനാക്കോട്ടേക്ക് എത്തുന്നവര്‍ കൈയില്‍ വെളിച്ചം കരുതുക. കാരണം ഇരുണ്ട നൂറ്റാണ്ടുകളിലാണ് ഈ നാടെന്നാണ്. വെളിച്ചവും തെളിച്ചവും എത്താത്ത അത്തരം മനസ്സുകളില്‍ ആര് വിവേകം നിറയ്ക്കുമെന്നാണ് നമ്മളറിയണം അന്വേഷിക്കുന്നത്.