രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളും കേന്ദ്രനിരീക്ഷണത്തില്‍; നമുക്ക് മേല്‍ ചാരക്കണ്ണ് എന്തിന്?
2018 ഓഗസ്റ്റ് 24ന് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ച് ചരിത്രപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചു. പൗരന്റെ ജീവിക്കാനുള്ള അവകാശത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും തുല്യമാണ്, സ്വകാര്യതയ്ക്കുള്ള അവകാശം. അതുകൊണ്ട് സ്വകാര്യത മൗലികാവകാശം ആണെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിധിച്ചു. ഈ വിധി ഇന്ന് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്, രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളും കേന്ദ്രനിരീക്ഷണത്തില്‍ ആയിരിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തിലാണ്. അന്വേഷണ ഏജന്‍സികള്‍ക്ക് കമ്പ്യൂട്ടറിലെ ഡാറ്റ പരിശോധിക്കാം, പിടിച്ചെടുക്കാം. വിമര്‍ശനങ്ങളുയര്‍ന്നു കഴിഞ്ഞു. ഒപ്പം മൗലികമായ ചില ചോദ്യങ്ങളും. നമുക്ക് മേല്‍ എന്തിനാണ് കേന്ദ്രത്തിന്റെ ചാരക്കണ്ണ് എന്നാണ് നമ്മളറിയണം ഇന്ന് ചര്‍ച്ച ചെയ്യുന്നത്.