ഓഖി ദുരന്തത്തിന് ഒരാണ്ട്; ദുരന്തമനുഭവിച്ച ജനതയ്ക്ക് നീതി ലഭിക്കുമോ?
കടല്‍ മണ്ണില്‍ കണ്ണീരുപ്പ് കലര്‍ന്നിട്ട് ഒരാണ്ട് തികഞ്ഞു. മരവിച്ച ശവശരീരങ്ങള്‍ കണ്ട് വിറങ്ങലിച്ച തീരം. ഇനിയും മടങ്ങിയെത്താത്ത ചിലരുണ്ട്. ഓര്‍മകളില്‍ മാത്രമാണ് അവര്‍ ജീവിച്ചിരിക്കുന്നത്. തിരിച്ചെത്തുമെന്ന പ്രതീക്ഷകളാണ് ബാക്കി. പ്രളയത്തിന് മുമ്പില്‍ പകച്ചു നിന്ന കേരളത്തിന്റെ കാവല്‍ ഭടന്മാരായത് കടലിന്റെ മക്കളാണ്. എന്നാല്‍ അവര്‍ നേരിട്ട വലിയ പ്രതിസന്ധിക്ക് നാം പകരം നല്‍കിയതെന്താണ്. നാമന്ന് റിമോട്ട് ഉപയോഗിച്ച് സ്വീകരണമുറിയിലിരുന്ന് ദൃശ്യങ്ങള്‍ മാറി മാറി ആസ്വദിച്ചിട്ടേയുണ്ടാകൂ. ചെയ്ത സേവനങ്ങള്‍ക്ക് അവര്‍ ഒന്നും ആഗ്രഹിക്കുന്നില്ല. പക്ഷെ തിരിച്ചുകൊടുക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. സുനാമി മുതല്‍ ഓഖി വരെ ഒന്നര പതിറ്റാണ്ടിനിടെ രണ്ട് മഹാ ദുരന്തങ്ങളെ അഭിമുഖീരിച്ച ജനതയ്ക്ക് നീതി ലഭിക്കുമോ. നമ്മളറിയണം.