നവോത്ഥാന മതില്‍ - നമ്മളറിയണം
മേല്‍മുണ്ട് കലാപത്തിലും കല്ലുമാല സമരത്തിലും രക്തം ചിന്തിയ പെണ്‍ശക്തി പുതിയ കാലത്തെ അടിമത്വത്തിനും യാഥാസ്ഥിതികത്വത്തിനുമെതിരെ തെരുവില്‍ മതിലായി ഉയര്‍ന്നു. 620 കിലോമീറ്ററാണ്, കേരളമാകെ വനിതകള്‍ നവോത്ഥാനത്തിന്റെ മതില്‍ പണിതത്. പ്രതിപക്ഷ പ്രതിഷേധത്തിലും കേരളം മതില്‍ തീര്‍ത്തു, പുതിയ ഉദയം സ്വപ്നം കണ്ട്. ചരിത്രമായ വനിതാ മതിലിന്റെ പൂര്‍ണ ചിത്രവുമായി പ്രത്യേക ബുള്ളറ്റിന്‍. 'നവോത്ഥാന മതില്‍'.