നേർവഴി കാട്ടാൻ പോലീസ് വേണോ? നമ്മളറിയണം
കഴിഞ്ഞ ബുധനാഴ്ചയാണ് നമ്മളറിയണം സോഷ്യൽമീഡിയയിലെ പുതിയ വെല്ലുവിളി തരംഗമായ ടിക് ടോകിന്റെ അപകടകരമായ വ്യാപനം തുറന്നു കാട്ടിയത്. ഒരാഴ്ചക്കിപ്പുറം ടിക്‌ടോകിൽ ചില അപകടകരമായ സൂചനകൾ തെളിഞ്ഞുവരുന്നു. മലപ്പുറത്ത് ടിക്‌ടോകുമായി രംഗത്തിറങ്ങിയ വിദ്യാർഥികളെ നാട്ടുകാർ കൈകാര്യം ചെയ്തെന്നായിരന്നു ഒരു വാർത്ത. ക്ലാസിൽ കയറാതെ ചുറ്റിത്തിരിഞ്ഞ കുട്ടികളെ പോലീസ് കൈയോടെ പൊക്കി വീട്ടുകാരെ വിളിച്ചു വരുത്തി ഉപദേശിച്ചു വിട്ടു എന്നതാണ് മറ്റൊരു വാർത്ത. സോഷ്യൽ മീഡിയക്കൊപ്പം തിയേറ്ററുകളിലും വീഡിയോ ഗെയിം പാർക്കുകളിലുമെല്ലാമായി സ്കൂൾ സമയം ചിലവഴിക്കുകയാണ് നമ്മുടെ കുട്ടികളിൽ ഒരു വിഭാഗം. ഓടിവരുന്ന വാഹനത്തിന് മുന്നിൽ ചാടി ജീവൻ പണയം വെച്ചുള്ള ടിക് ടോക് പ്രകടനങ്ങൾ വേറെ. നമ്മുടെ കുട്ടികളെ നേർവഴിക്ക് നയിക്കാൻ പോലീസ് തന്നെ വേണ്ടിവരുന്നോ? നമ്മളറിയണം.