Debate Nammalariyanam

തീവണ്ടിയും യാത്രക്കാരും- നമ്മളറിയണം

ഒരിക്കലും സമയത്തോടാത്ത ട്രെയിനുകള്‍. എന്നു തീരുമെന്നുറപ്പില്ലാത്ത പാത ഇരട്ടിപ്പിക്കലുകള്‍. വികസനമില്ലാത്ത സ്‌റ്റേഷനുകള്‍. പ്രഖ്യാപനങ്ങളിലൊതുങ്ങുന്ന പുതിയ വണ്ടികള്‍. വൃത്തിഹീനമായ കോച്ചുകള്‍. പോരാത്തതിന് വരുമാനക്കുറവിന്റെ പേരില്‍ ഉള്ള ഡിവിഷനുകളെത്തന്നെ വെട്ടിമുറിക്കുകയും ഉള്ള ട്രെയിനുകളെ അതിര്‍ത്തി കടത്തുകയും ചെയ്യുന്ന അധികാരികള്‍. ടിക്കറ്റെടുത്ത് രാജ്യത്ത് ഏറ്റവുമധികം പേര്‍ യാത്രചെയ്യുന്ന സംസ്ഥാനമായ കേരളത്തിന്റെ റയില്‍വേ ചിത്രമാണിത്. പ്രതിഷേധങ്ങളുയര്‍ന്നിട്ടുണ്ട്. അതൊക്കെ ചടങ്ങിന് മാത്രമായിപ്പോയി. ആരും ചോദിക്കാന്‍ അധികാരമില്ലാത്ത സ്വയം ഭരണ സംവിധാനമായി റയില്‍വേ മാറിയിട്ട് ഏറെനാളായി. ഉള്ളവന് അധികവും ഇല്ലാത്തവന് എന്നും ദാരിദ്രവും എന്ന നിലയിലാണ് റയില്‍വേയുടെ വീതം വെപ്പുകള്‍. നമുക്കെന്തുകൊണ്ട് ഇതിനൊരറുതി വരുത്താനാകുന്നില്ല. നമുക്കെന്തുചെയ്യാനാകും. നമ്മളറിയണം.