Debate Nammalariyanam

ചിക്കന്‍ വില ചീറിപ്പാഞ്ഞത്

ഏതാണ്ട് രണ്ട് പതിറ്റാണ്ട് പ്രായമേ ഉള്ളൂ മലയാളിയുടെ ചിക്കന്‍ ഭ്രമത്തിന്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ സജീവമായ ഫാസ്റ്റ് ഫുഡ് സംസ്‌കാരമാണ് ചിക്കനെ മലയാളിയുടെ തീന്‍മേശയിലെ പ്രധാന ഐറ്റമാക്കിയത്. നാടന്‍ കോഴിയില്‍ നിന്നും ബ്രോയിലര്‍ കോഴിയിലേക്ക് മലയാളിയുടെ ഭക്ഷണസംസ്‌കാരം മാറിയപ്പോള്‍ പുതിയൊരു മേഖല കൂടി മലയാളി തുറന്നു. കോഴിഫാമുകള്‍ സജീവമായി. ചൈനീസ്, അറേബ്യന്‍ വിഭവങ്ങളുടെ ചേരുവ കൂടിയെത്തിയപ്പോള്‍ ഈറ്റ് ഔട്ട് സംസ്‌കാരം വളര്‍ത്തിയ പുതുതലമുറക്ക് ആവേശമായി കെന്റുക്കി ചിക്കനുമെത്തി. ഇതൊക്കെ ആവേശത്തോടെ കഴിക്കാന്‍ റസ്‌റ്റോറന്റുകളിലെത്തുന്ന നമ്മളെ ഞെക്കിക്കൊല്ലാന്‍ കാത്തിരിക്കുകയാണ് ഹോട്ടല്‍ മുതലാളിമാര്‍. കോഴി വിലകുറഞ്ഞാലും ഹോട്ടലിലെ ചിക്കന് വിലയുടെ പകിട്ട് കുറയുന്നില്ല. ആര്‍ക്ക് നിയന്ത്രിക്കാനാകും ഹോട്ടലുകളിലെ ഈ പകല്‍ക്കൊള്ള. നമ്മളറിയണം ഇന്ന് അന്വേഷിക്കുന്നത് അതാണ്. ചിക്കന്‍ വില ചീറി പാഞ്ഞത്, നമ്മള്‍ അറിയണം.