Debate Nammalariyanam

ആശങ്കയുടെ ജലനിരപ്പ്- നമ്മളറിയണം

കടുത്ത ആശങ്കയുടെ വക്കിലാണ് കേരളം. മലയാളിയുടെ സ്വകാര്യ അഭിമാനത്തിന്റെ ഗോപുരങ്ങളിലൊന്നായ ഇടുക്കി ആര്‍ച്ച് ഡാം നിറഞ്ഞു തുളുമ്പാറാകുന്നു. ജലനിരപ്പ് 2395 അടി കടന്നതോടെ ഇന്നലെ ഓറഞ്ച് അലര്‍ട്ട് നല്‍കി. കനത്ത മഴയെത്തുടര്‍ന്ന് തലസ്ഥാനത്തെ നെയ്യാര്‍ ഡാം, തൃശ്ശൂരിലെ പീച്ചി ഡാം എന്നിവ തുറന്നു കഴിഞ്ഞു. പാലക്കാട്ടെ മലമ്പുഴ ഡാം നാളെ തുറക്കാന്‍ പോകുന്നു. ഇവിടങ്ങളിലൊന്നുമില്ലാത്ത ആശങ്ക എന്തുകൊണ്ടാണ് ഇടുക്കിയുടെ കാര്യത്തില്‍? പ്രളയത്തിന്റെ തീവ്രതയറിഞ്ഞ മധ്യകേരളം പേടിയിലാണ്. ഡാം തുറന്നാല്‍ എന്തുസംഭവിക്കും. തുറക്കാതിരുന്നാല്‍ എന്താണുണ്ടാവുക. അതിനുത്തരം തേടുകയാണ് നമ്മളറിയണം.