രക്ഷിയ്ക്കാൻ കഴിയുമോ കെഎസ്ആർടിസിയെ? നമ്മളറിയണം
നമ്മുടെ സ്വന്തം KSRTC യ്ക്കെന്നും പറയാനുള്ളത് ഓടിയിട്ടും ഓടിയിട്ടും തീരാത്ത പ്രതിസന്ധിയുടെ ദൂരങ്ങളെക്കുറിച്ചാണ്. ആരൊക്കെ വന്നിട്ടും, എത്രയൊക്കെ മാറ്റം വരുത്താൻ നോക്കിയിട്ടും മാറാത്തതൊന്ന് മാത്രം. KSRTC യിലെ നഷ്ടക്കണക്കുകൾ. ഒരുപാട് വിദഗ്ധർ പഠിച്ചിട്ടുണ്ട്, ലാഭകരമാക്കാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന്. എന്നാൽ പഠനങ്ങളൊക്കെ സുഖമായി ഫയലിലുറങ്ങുകയാണ് പതിവ്. നഷ്ടത്തിന് നിരത്താൻ നിരവധിയുണ്ട് കാരണങ്ങൾ. തൊഴിലാളികളുടെ നിസ്സഹകരണം, പെൻഷൻ, യാത്ര ഇളവുകൾ. എന്നാൽ ഇതിനൊയൊക്കെ മറികടന്നും KSRTCയെ ലാഭത്തിലാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എംഡി ടോമിൻ തച്ചങ്കരി. ലാഭകരമല്ലാത്ത ഡിപ്പോകൾ ലയിപ്പിച്ചും ബസ് അറ്റകുറ്റപ്പണിക്ക് പുറം കരാർ നൽകിയും KSRTCക്ക് നിലവിലെ അവസ്ഥയിൽ നിന്ന് വർഷം 653 കോടി രൂപ ലാഭിക്കാമെന്നാണ് തച്ചങ്കിരിയുടെ റിപ്പോർട്ട്. രക്ഷിയ്ക്കാൻ കഴിയുമോ കെഎസ്ആർടിസിയെ? നടപ്പാക്കാൻ കഴിയുന്നതാണോ ഈ റിപ്പോർട്ടിലെ നിർദേശങ്ങൾ? നമ്മളറിയണം