Debate Nammalariyanam

കഠിനമാകുമോ മലകയറ്റം? നമ്മളറിയണം

പ്രളയശേഷമുള്ള വീണ്ടെടുപ്പുകളിലാണ് കേരളം. പരാതികളുടെ നടുക്കടലിലാണ് നമ്മള്‍. മനുഷ്യ സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. ആത്മവിശ്വാസമുണ്ട് നമുക്ക്. വിശ്വാസത്തിന്റെ കാര്യത്തിലും അതുതന്നെ. പ്രളയം ഏറ്റവും കെടുതിവരുത്തിയ പമ്പയിലൂടെ വിശ്വാസികള്‍ കടന്നുപോയിത്തുടങ്ങിയിരിക്കുന്നു. ചിങ്ങമാസത്തില്‍ മുടങ്ങിയ മലകയറ്റം കന്നിയില്‍ പുനരാരംഭിച്ചിരിക്കുന്നു. ഓര്‍മകളിലില്ലാത്ത തരത്തില്‍ അപരിചിതമായിപ്പോയിരിക്കുന്നു പമ്പയും പരിസരവും. അപകടച്ചുഴികള്‍ കാത്തിരിപ്പുണ്ട്. രണ്ടു മാസം മാത്രമേയുള്ളൂ മണ്ഡലകാലത്തിലേക്ക്. ജനലക്ഷങ്ങളെത്തുന്ന മണ്ഡലകാലത്തിനായി യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ തയ്യാറെടുക്കേണ്ടതുണ്ട്. അതിന് സാധ്യമാകുമോ നമ്മുടെ സംവിധാനങ്ങള്‍ക്ക്? കഠിനമാകുമോ മലകയറ്റം. നമ്മളറിയണം.