Debate Super prime time

കോവിഡ് ഗ്രാഫ് മുകളിലേക്ക്

സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ആശങ്ക. ഇന്ന് 16 പേര്‍ക്ക് കോവിഡ് . രോഗവ്യാപനം കുറച്ച് കൊണ്ടുവന്നതിന് ശേഷമുള്ള വര്‍ധന മറുനാട്ടില്‍ നിന്നുള്ള തിരിച്ചുവരവിന് ശേഷമാണ് . സര്‍ക്കാരിന്റെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ട സമയമാണിതെന്ന് ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി . സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനവും കരുതിയിരിക്കേണ്ട സമയം . കോവിഡ് ഗ്രാഫ് വീണ്ടും ഉയരുന്നതിലെ ആശങ്കയ്‌ക്കൊപ്പം കേന്ദ്രം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പാക്കേജിലെ വസ്തുതകളും സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. ഒപ്പം ക്വാറന്റീന്‍ പോലും പ്രതിപക്ഷം അട്ടിമറിക്കുന്നുവെന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ വിലയിരുത്തലും. പങ്കെടുക്കുന്നവര്‍: തോമസ് ഐസക്, ടി എന്‍ പ്രതാപന്‍, ജോര്‍ജ് കുര്യന്‍, ഡോ.മുഹമ്മദ് അഷീല്‍ എന്നിവര്‍.