Debate Super prime time

സര്‍ക്കാരിന്റെ വനിതാ മതിലിന് വിമര്‍ശനം ഉയരുന്നു; നവോത്ഥാന മതില്‍ ഭിന്നിപ്പിന്റെ ജാതിമതിലോ?

നവോത്ഥാനത്തിന് ഊന്നല്‍ നല്‍കി ശബരിമല വിഷയത്തില്‍ കാസര്‍കോട് മുതല്‍ തലസ്ഥാനം വരെ വനിതാ മതില്‍ ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനം ഉയരുകയാണ്. നവോത്ഥാന വനിതാ മതിലിന്റെ നേതൃത്വത്തില്‍ സ്ത്രീകളില്ലെന്ന വിമര്‍ശനത്തില്‍ തുടങ്ങി. ജോയിന്റെ കണ്‍വീനറായി തീവ്രഹിന്ദുസംഘടനയുടെ നേതാവിനെ അവരോധിച്ചു എന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു മുഖ്യമന്ത്രി ഇന്നലെ വിളിച്ച സമുദായ സംഘടനകളുടെ യോഗത്തില്‍ നിന്ന് വിട്ടുനിന്ന എന്‍എസ്എസ് ഇന്ന് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ജാതീയമായ വേര്‍തിരിവിന് സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണമാണ് ഉന്നയിച്ചത്. പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമെന്നാണ് വനിതാ മതില്‍ ഉയര്‍ത്തീനുള്ള തീരുമാനത്തെ ചെന്നിത്തല വിശേഷിപ്പിച്ചത്. ശബരിമലയെ നവോത്ഥാനവുമായി ബന്ധപ്പെടുത്തി പൊതുപണം ചെലവഴിക്കാനുള്ള നീക്കത്തിനെതിരായ വിമര്‍ശനവും സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. ഭിന്നിപ്പിനോ നവോത്ഥാന മതില്‍? പങ്കെടുക്കുന്നവര്‍- കെ എന്‍ ബാലഗോപല്‍, കെ ശിവദാസന്‍ നായര്‍, ജെ ആര്‍ പദ്മകുമാര്‍ എന്നിവര്‍.