Debate Super prime time

തെരുവിലിറങ്ങിയാലും നീതി അകലെയോ?

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ സഭയും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് ഒറ്റപ്പെടുത്തുമ്പോഴും അറസ്റ്റാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു. രണ്ടാം ദിവസവും കന്യാസ്ത്രീക്ക് പിന്തുണയുമായി എറണാകുളം ഹൈക്കോടതി ജഗ്ഷനില്‍ കന്യാസ്ത്രീകള്‍ സമരം നടത്തി. നീതിതേടി കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയിട്ടും കണ്ടില്ലെന്ന് നടിക്കുന്നവര്‍ക്ക് പരാതി നല്‍കിയ കന്യാസ്ത്രീയെ വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുന്ന പി.സി ജോര്‍ജ് എം.എല്‍.എയുടെ മനസോ എന്ന സംശയം ശക്തമാകുമ്പോള്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു, തെരുവിലിറങ്ങിയാലും നീതി അകലെയോ? ജസ്റ്റിസ് കെമാല്‍ പാഷ, ഷൈജു കോറോത്ത്, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, ഷെറിന്‍ ജെ തോമസ്, ലാലി വിന്‍സന്റ്, പി.ടി തോമസ്, പി.കെ ശ്രീമതി ടീച്ചര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.