Debate Super prime time

ശബരിമല വിഷയത്തില്‍ പരിധി വിടുന്നോ പാര്‍ട്ടിയും സര്‍ക്കാരും?

ശബരിമലയുമായി ബന്ധപ്പെട്ട പ്രത്യക്ഷ സമരങ്ങള്‍ക്ക് ഒഴിവു വന്ന ദിവസമാണ് ഇന്ന്. ഏതാണ്ട് 114 ദിവസത്തോളം നീണ്ട പ്രക്ഷുബ്ധമായ കാലം. കേരളത്തിന് ഇത്തരമൊരു അനുഭവം ഇതാദ്യം. ഇന്നലെ നടന്ന അയ്യപ്പ സംഗമത്തോടെയാണ് വലിയൊരുഘട്ടം കഴിഞ്ഞത്. ആത്മീയ നേതാക്കളെ അണിനിരത്തിയ പരിവാറിന്റെ സംഗമത്തിനെതിരെ സിപിഎം കടുത്ത നിലപാട് എടുത്തു. ഇന്നലത്തെ സംഗമത്തിന്റെ മുഖ്യാകര്‍ഷണം അമൃതാനന്ദമയി ആയിരുന്നു. അവര്‍ പങ്കെടുക്കുമെന്ന സൂചനവന്നപ്പോഴേ കോടിയേരി നടത്തിയ പ്രതികരണം പരിധിവിട്ടതായിരുന്നു. അമൃതാനന്ദമയി എല്ലാ പ്രായപരിധിയിലും പെട്ട യുവാക്കളെ കാണാറുണ്ട്. സ്ത്രീകളേയും കാണാറുണ്ട്. അമൃതാനന്ദമയിയും നൈഷ്ഠിക ബ്രഹ്മചാരിയാണ്. അവരുടെ ബ്രഹ്മചര്യത്തിന് ഈ ആളുകളെ കണ്ടതുകൊണ്ട് ഇത്രയും കാലം വല്ല കുഴപ്പവും സംഭവിച്ചിട്ടുണ്ടോ. കോടിയേരിയുടേതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാക്കുകളാണിത്. പരിധി വിടുന്നോ പാര്‍ട്ടിയും സര്‍ക്കാരും? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ.ചന്ദ്രന്‍പിള്ള, ജോസഫ് വാഴയ്ക്കന്‍, ഉഷാ നന്ദിനി എന്നിവര്‍.