Debate Super prime time

തെരുവിൽ കേന്ദ്രസംസ്ഥാന ഏറ്റുമുട്ടലോ?

കോൺഗ്രസ് ബിജെപി കേരളതല സഖ്യത്തിന് വിടുവേല ചെയ്യുന്നു കസ്റ്റംസെന്നാണ് പിണറായിയുടെ ചാട്ടുളി. വിരട്ടിയാൽ വിറങ്ങലിക്കുമെന്നത് ബിജെപിയുടെ വ്യാമോഹമെന്നും അത് മനസ്സിൽ വെച്ചാൽ മതിയെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. വാക്കിന്റെ മൂർച്ച‌യിൽ മാത്രമല്ല കേരളത്തിന്റെ തെരുവുകളിൽ പ്രതിരോധം തീർക്കുകയാണ് സിപിഎം. ഇന്നത്തെ എൽഡിഎഫ് കസ്റ്റംസ് ഓഫീസ് മാർച്ച് അതിന്റെ നാന്ദി. നിയമസഭാ തെരഞ്ഞെടുപ്പ് ഒരൊറ്റ മാസം ബാക്കി നിൽക്കെ,അന്വേഷണ ഏജൻസികൾ പൂർവ്വാധികം ശക്തിയിൽ ആഞ്ഞടിക്കുമ്പോൾ കേരളം കാണാനിരിക്കുന്നത് തെരുവിലെ കേന്ദ്രസംസ്ഥാന ഏറ്റുമുട്ടലോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: കെ അനിൽകുമാർ, ബിആർഎം ഷഫീർ, സന്ദീപ് വാര്യർ എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.