Debate Super prime time

സോളാറിന്റെ ചുരുളഴിയുന്നോ?

സോളാർ ലൈംഗികാരോപണക്കേസിന് പിന്നിൽ കെബി ഗണേഷ് കുമാറെന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ അടുത്ത ബന്ധു ശരണ്യ മനോജ് രംഗത്തെത്തിയിരിക്കുന്നു. പരാതിക്കാരി തയ്യാറാക്കിയ കത്തിൽ ആദ്യമില്ലാതിരുന്ന ഉമ്മൻ‌ചാണ്ടിയുടെ പേര് പിന്നീട് ഗണേഷ് കുമാറും പിഎ പ്രദീപ് കുമാറും ചേർന്ന് എഴുതിച്ചേർത്തു എന്നതാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ. ശരണ്യ മനോജിനെ ശരിവെച്ച് പരാതിക്കാരിയുടെ മുൻ അഭിഭാഷകനും രംഗത്തെത്തിയിരിക്കുന്നു. പഴയ കേസുകളിലെ പുതിയ വെളിപ്പെടുത്തലുകളിൽ രമേശ് ചെന്നിത്തല അടക്കം പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കാനൊരുങ്ങുന്ന സർക്കാർ ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിൽ കെബി ഗണേഷ് കുമാർ എന്ന LDF എംഎൽഎയ്ക്കെതിരെയും കേസെടുക്കുമോ? നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ പ്രദീപ് കുമാർ നേരത്തെ നടത്തിയ ഇടപെടലുകളും അന്വേഷിക്കേണ്ടേ? എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: ശരണ്യ മനോജ്, ജ്യോതികുമാർ ചാമക്കാല, എഎ റഹീം, ഫെനി ബാലകൃഷ്ണൻ എന്നിവർ.