Debate Super prime time

കൂടാരത്തില്‍ കൂടുതല്‍പേരോ?

ഇഡിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍ പേര്‍ക്ക് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയാമെന്ന് സ്വപ്ന തുറന്നു പറഞ്ഞെന്നാണ് ഇഡിയുടെ റിപ്പോര്‍ട്ട്. വടക്കാഞ്ചേരി പദ്ധതിയ്ക്ക് കിട്ടിയ ഒരു കോടിയുടെ കമ്മീഷന്‍ ശിവശങ്കറിനു കൂടി അവകാശപ്പെട്ടതായിരുന്നു. മറ്റ് പദ്ധതികളിലും സ്വപ്ന ഇടനിലക്കാരിയായി കമ്മീഷന്‍ തട്ടി. സര്‍ക്കാര്‍ പദ്ധതികളുടെ രഹസ്യ വിവരങ്ങള്‍ അപ്പപ്പോള്‍ സ്വപ്നയ്ക്ക് ശിവശങ്കര്‍ ചോര്‍ത്തി നല്‍കിയെന്നും ഇഡി പറയുന്നു. ലൈഫ് മിഷന്‍ കേരളത്തിന്റെ അഭിമാനമാണ്. തല ചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് ഈ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കരുതലിന്റെ പ്രതീകം. അത് ലക്ഷ്യം കാണണം എന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ അങ്ങനെ അഭിമാനമാകേണ്ട ലൈഫ് അടക്കമുള്ള പദ്ധതികളെ വച്ച് ചൂതാടിയവരുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എന്താണ് ഈ ഭരണത്തില്‍ നടന്നത്. ആരാണ് ഭരണത്തിന്റെ നിയന്ത്രണം കയ്യാളിയിരുന്നത്. മുഖ്യമന്ത്രി മറുപടി പറയണ്ടേ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ആനത്തലവട്ടം ആനന്ദന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ആര്‍.ശിവശങ്കരന്‍, സി.ആര്‍.നീലകണ്ഠന്‍ എന്നിവര്‍.