Debate Super prime time

ഒന്നിക്കുമെന്ന് പറഞ്ഞവര്‍ പലവഴിക്കായോ?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ റിപ്പബ്ലിക് ദിനത്തില്‍ ഇടതുപക്ഷം മനുഷ്യശൃംഖല തീര്‍ക്കുമ്പോള്‍ അണിചേരാന്‍ ലീഗീനെ കിട്ടില്ല. പാര്‍ട്ടി നിലപാടുകള്‍ക്കുമപ്പുറം അണിചേരാന്‍ ലീഗില്‍ നിന്ന് ആളുകള്‍ വരുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. എന്നാല്‍ കോഴിക്കോട് യുഎപിഎ കേസില്‍ സിപിഎം നിലപാട് തുറന്ന് കാട്ടി കൊഴിഞ്ഞ് പോക്ക് തടയുകയല്ലേ കോണ്‍ഗ്രസ് ചെയ്യുന്നത്. ന്യൂനപക്ഷ രക്ഷകര്‍ തന്നെ വേട്ടക്കാരനുമാകുന്നുവെന്ന അവിശ്വാസം തടയാനോ യുഎപിഎക്കെതിരെ കോഴിക്കോട് ജില്ലാ സെക്രട്ടറി തുടങ്ങിവെച്ച പ്രതിരോധം. ഒന്നിക്കുമെന്ന് പറഞ്ഞവര്‍ പലവഴിക്കായോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം വി ഗോവിന്ദന്‍, സന്ദീപ് വാര്യര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, എ സജീവന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.