കോവിഡില്‍ നിന്ന് വിടുതലോ?
ഇന്ന് ഒരു പ്രതീക്ഷയുടെ ദിവസമാണ്. കോവിഷീല്‍ഡ് വാക്സിന് ഒപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് അനുമതിക്കും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു എന്ന ശുഭവാര്‍ത്ത വന്നത് അല്പസമയം മുന്‍പാണ്. രാജ്യത്ത് വാക്സിന് വിതരണത്തിനായി നടന്ന ഡ്രൈ റണ്ണും വിജയകരമായി നടപ്പായിരിക്കുന്നു. എന്നാല്‍ എല്ലാവര്ക്കും സൗജന്യ വാക്സിന് എന്ന വാഗ്ദാനത്തില്‍ നിന്ന് കേന്ദ്ര ആരോഗ്യമന്ത്രി പുറകോട്ടുപോകുമ്പോള്‍ നമുക്ക് മുന്നിലെ പ്രതീക്ഷകള്‍ എന്തൊക്കെ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ചെയര്മാന് ഡോ. ആസാദ് മൂപ്പന്, ഡോ. പ്രവീണ്‍, ഡോ. ഡോ. രാജീവ് ജയദേവന് എന്നിവര്‍.