Debate Super prime time

സമൂഹ വ്യാപനം തടയാനാവില്ലേ?

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ സ്ഥീരീകരിച്ചു. ഇതോടെ കോവിഡ് 19 രോഗത്തിന് ചികിത്സയിലുള്ളവരുടെ എണ്ണം 37 ആയി. മൂന്നാറില്‍ ഉണ്ടായിരുന്ന ബ്രീട്ടീഷ് ടൂറിസ്റ്റ് സംഘത്തിലെ അഞ്ച് പേര്‍ക്ക് കൂടി കൊറോണ. കാസര്‍കോട് ആറ് പേര്‍ക്ക് കൂടി രോഗം. പാലക്കാട് ഒരാള്‍ക്കും. കാസര്‍കോട് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയ ആള്‍ നിരവധി ഇടങ്ങളില്‍ സംഞ്ചരിച്ചതാണ് ആശങ്ക. രോഗിയുമായി സംമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് ബന്ധുക്കള്‍ക്കും ദുബായില്‍ നിന്ന് വന്ന മറ്റ് രണ്ട് പേര്‍ക്കുമാണ് കാസര്‍കോട് രോഗം കണ്ടെത്തിയത്. രണ്ട് പേരുടെ വിവരം പുറത്ത് വിട്ടിട്ടില്ല. സമൂഹ വ്യാപനം തടയാനാവില്ലേ? പങ്കെടുക്കുന്നവര്‍- ഡോ. മുഹമ്മദ് അഷീല്‍, ജോര്‍ജ് കുര്യന്‍, രാജു എബ്രഹാം എംഎല്‍എ, ഡോ. അബ്ദുള്‍ ഗഫൂര്‍, സുഭാഷ് എന്നിവര്‍.