Debate Super prime time

കാക്കിവലയില്‍ തടുക്കാനാവുമോ?

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിന് പോലും വിലക്ക്. ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ തല്ല്. ഡല്‍ഹിയില്‍ അല്‍പസമയം മുന്‍പ് കണ്ടത് നരനായാട്ട്. പ്രതിഷേധക്കാരെ തല്ലിച്ചതക്കുന്നതിനിടെ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കറിനും ക്യാമറമാന്‍ വൈശാഖ് ജയപാലിനും അടിയേറ്റു. വളഞ്ഞിട്ടായിരുന്നു പോലീസ് മര്‍ദനം. മംഗലാപുരത്ത് ഇന്ന് കണ്ടത് മാധ്യമ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതാണ്. പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന വാര്‍ത്തകള്‍ പുറത്ത് വരാതിരിക്കാനുള്ള മുന്‍കരുതലാണ് പോലീസ് എടുക്കുന്നത്. ഇതിനൊക്കെ ഇടയിലും ബംഗളൂരുവിലും ഡല്‍ഹിയിലും ഇന്നും പതിനായിരങ്ങള്‍ തെരുവിലിറങ്ങി. കാക്കിവലയില്‍ തടുക്കാനാവുമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ , ജെ ആര്‍ പദ്മകുമാര്‍, റോയി മാത്യു, എം പി അന്‍വര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.