Debate Super prime time

പട്ടികയായി, ഇനി നേർക്കുനേർ

പോരാട്ടം പാർട്ടി ആസ്ഥാനത്തിന്റെ പടിവാതിക്കൽ തലമുണ്ഡനം ചെയ്ത് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനവും വലിച്ചെറിഞ്ഞ് ലതിക സുഭാഷ് പിണങ്ങിയിറങ്ങി. പി മോഹൻരാജിന്റെ പടിയിറക്കവും കൂട്ടരാജിയും വിമത സ്ഥാനാർത്ഥികളും ഒക്കെയായി കോൺഗ്രസിലെ പതിവ് നാടകങ്ങൾ ഇത്തവണ കൂടുതൽ കൊഴുപ്പുള്ളതാകുമെന്നുറപ്പ്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും കളത്തിലിറങ്ങാത്ത നേമത്ത് കെ മുരളീധരന് നറുക്കു വീണിരിക്കുന്നു. സംസ്ഥാന അധ്യക്ഷനെ രണ്ടു മണ്ഡലങ്ങളിൽ പരീക്ഷിക്കുന്ന അസാധാരണ പട്ടികയാണ് ബിജെപി പുറത്താക്കിയത്. ഇടതുമുന്നണിയിൽ ആകട്ടെ, കലാപക്കൊടി ഉയർന്ന കുറ്റ്യാടി സീറ്റ് ജോസ് കെ മാണി സിപിഎമ്മിന് തിരിച്ചുകൊടുത്തു. സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറങ്ങുമ്പോഴുള്ള ഈ രാഷ്ട്രീയ നാടകങ്ങളുടെ ധ്വനികളാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: പ്രൊഫ. കെ വി തോമസ്, വി കെ മധു, അഡ്വ. ഒ എം ശാലീന എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.